കൊച്ചി: എഐസിസി സെക്രട്ടറി പി വി മോഹന് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് പുലര്‍ച്ച പാലാ ചക്കാമ്പുഴയില്‍ വെച്ച് മോഹന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിന് ഒടിവുണ്ട്.
വാഹനം ഓടിച്ച ഡ്രൈവര്‍ക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് പോകും വഴിയാണ് അപകടം.
Content Highlights: PV Mohanan injured in a car accident at kochi