മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും

ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്

dot image

മലയാറ്റൂർ: അതിരപ്പള്ളി വനത്തിനുള്ളിൽ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഇന്ന് വിദഗ്ധസംഘം പരിശോധിക്കും. വയനാട്ടിൽ നിന്നും ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരിലെത്തും. ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവിൽ വെറ്റിനറി ഡോക്ടമാരായ ഡേവിഡ് , മിഥുൻ , ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.

content highlight- A team of experts will examine the brain-injured cat today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us