കൊച്ചി: പുതുപ്പാടിയിൽ രാസലഹരിയുടെ ഉന്മാദത്തിൽ മകൻ പെറ്റമ്മയുടെ ജീവനെടുത്ത സംഭവം നെഞ്ചുലയ്ക്കുന്ന വേദനയാണ് നൽകിയത്. മസ്തിഷ്കാർബുദത്തിന് ചികിത്സയിലായിരുന്ന മാതാവിനെ മരിക്കുന്നത് വരെ വെട്ടുകയായിരുന്നു ആഷിഖ്. മരണം ഉറപ്പാക്കിയ ശേഷം കൊലക്കത്തി കഴുകിവെച്ച പ്രതി നാട്ടുകാരോടും പൊലീസിനോടും കുറ്റസമ്മതം നടത്തി. നേരത്തെ ലഹരി ഉപയോഗത്തിന് പണം ആവശ്യപ്പെട്ട് പ്രതി ആഷിഖ് ഉമ്മയെ ഭീഷണിപ്പെടുത്തുകയും സ്വത്ത് എഴുതി നൽകാനും സമർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഈ ദാരുണ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ലഹരി ഉപയോഗത്തിൻ്റെ അപകടകരമായ സാഹചര്യത്തെ ജീവനെടുക്കുന്ന ലഹരി എന്ന റിപ്പോർട്ടർ ലൈവത്തോൺ വിലയിരുത്തുകയാണ്.
കേരളത്തിൽ ലഹരി പിടിമുറുക്കുന്നു എന്ന കണക്കുകളാണ് പുറത്ത് വരുന്നത്. വർഷം തോറും ലഹരി ഉപയോഗം കുതിച്ചുയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അബ്കാരി കേസുകൾ
അറസ്റ്റ് ചെയ്യപ്പെട്ടവർ
എൻഡിപിഎസ് കേസുകളിലും വലിയ വർദ്ധവ്
അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണവും വർധിച്ചു
ഈ വർഷത്തെ ക്രിസ്മസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൽ മാത്രം എൻഡിപിഎസ് കേസുകളിൽ പിടിയിൽ ആയത് 774 പേരാണ്.
കൊച്ചിയിൽ ലഹരി കേസുകൾ കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലഹരി കേസുകളിൽ രണ്ട് വർഷത്തിനിടെ ഉണ്ടായത് 10 ഇരട്ടി വർധനവെന്നാണ് കണക്കുകൾ. പിടികൂടുന്നതിൽ ഏറെയും എംഡിഎംഎ കേസുകൾ. ലഹരി ഉപയോഗിക്കുന്നവർ കുറ്റകൃത്യങ്ങളിൽ ഉൾപെടുന്നതും വർദ്ധിക്കുകയാണ്. ചേന്ദമംഗലത്ത് കൂട്ട കൊലപാതകം നടത്തിയ റിതു ലഹരിക്ക് അടിമയായിരുന്നു. ഇയാൾക്കെതിരെ ഉള്ളത് ആറ് കേസുകളാണ്.
Content Highlights: According to reports drug use is increasing in Kerala