യൂണിറ്റ് സെക്രട്ടറിയെ മര്‍ദ്ദിച്ച് എസ്എഫ്‌ഐ ഏരിയാ നേതാക്കള്‍; പിന്നാലെ മധ്യസ്ഥ ശ്രമം

യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ വെച്ചായിരുന്നു യൂണിറ്റ് സെക്രട്ടറിയെ മര്‍ദ്ദിച്ചത്

dot image

കണ്ണൂര്‍: യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. പയ്യന്നൂര്‍ നെസ്റ്റ് കോളേജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മര്‍ദ്ദനമേറ്റത്. കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണം. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ വെച്ചായിരുന്നു യൂണിറ്റ് സെക്രട്ടറിയെ മര്‍ദ്ദിച്ചത്.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴും ഏരിയാ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായാണ്
ആരോപണം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോളേജ് മാനേജ്‌മെന്റ് ചെയര്‍മാന് നേരെയും എസ്എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായി.

ചെയര്‍മാനെ അസഭ്യം പറയുകയും ചെയ്തു. അതേസമയം മര്‍ദ്ദന വിവരങ്ങള്‍ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഐഎം. സിപിഐഎം ഏരിയാ നേതാക്കള്‍ ഇടപെട്ട് മധ്യസ്ഥത്തിന് ശ്രമം നടത്തുന്നു. ഇന്ന് പെരളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ച നടക്കും.

Content Highlight: cpim area leaders attack against SFI unit secretary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us