കൊച്ചി: വാഹനാപകടത്തിൽ വൈദികൻ മരിച്ചാൽ രൂപതയ്ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തിൽ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച തർക്കത്തിലാണ് കോടതി വിധി. ജസ്റ്റിസ് സി പ്രദിപ് കുമാറാണ് കേസിൽ വിധി പറഞ്ഞത്.
2013 ഏപ്രിൽ 16നാണ് ഇടുക്കി കട്ടപ്പനയ്ക്കു സമീപം ബൈക്കിൽ ലോറിയിടിച്ച് ഫാ. ടോം കളത്തിൽ മരിക്കുന്നത്. കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റിനെ പ്രതിനിധീകരിച്ച് പ്രൊവിൻഷ്യൽ തൊടുപുഴ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിൽ (എംഎസിടി) നൽകിയ ഹർജിയിൽ 13,19,000 രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതിനെതിരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അപ്പീൽ നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്.
സുപ്രീം കോടതിയുടെ ഉൾപ്പെടെ മുൻകാല വിധികൾ കോടതി വിലയിരുത്തിയിരുന്നു. സന്യസ്തരുടെ മരണശേഷം നഷ്ടപരിഹാര തുക ക്ലെയിം ചെയ്യാനുളള അവകാശം അടുത്ത ബന്ധുക്കൾക്ക് മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കാത്തലിക് ഡയോസിസ് കേസുൾപ്പെടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlights: High Court says Diocese has no right to claim compensation if priest dies