സംസ്ഥാനം പൊള്ളാൻ തുടങ്ങിയോ? കേരളത്തിൽ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

താപനില വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങിളിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ട് മുതൽ മൂന്ന് ഡി​ഗ്രി വരെ ഉയരാനാണ് സാധ്യത. താപനില വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ പ്രധാന ജാ​ഗ്രത നിർദേശങ്ങൾ :-

  • പകൽ സമയങ്ങളിൽ പ്രത്യേകിച്ച് 11 am മുതൽ 3 pm വരെയുള്ള സമയങ്ങളിൽ ശരീരത്ത് നേരിട്ട് സൂര്യപ്രകാശം ഏൽകാത്തിരിക്കാൻ ശ്രദ്ധിക്കണം.
  • ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കണം.
  • നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയങ്ങളിൽ ഒഴിവാക്കുക.
  • വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശ്രദ്ധിക്കണം. വെള്ള നിറത്തിലുള്ളതോ ഇളം നിറത്തിലുള്ളതോ ഉള്ള കോട്ടൺ വസ്ത്രങ്ങൾ ധ​രിക്കാൻ ശ്രദ്ധിക്കണം.
  • നേരിട്ട് സൂര്യപ്രകാശം അടിക്കുന്നതിൽ നിന്ന് രക്ഷയ്ക്കായി കുടയോ തൊപ്പിയോ ഉപയോ​ഗിക്കണം.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.

Content Highlights:The Central Meteorological Department has warned that the temperature may rise in isolated places of the state on Tuesday and Wednesday. It is likely to rise by two to three degrees

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us