കൂത്താട്ടുകുളം വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭയിൽ നാടകീയ രംഗങ്ങൾ, പ്രതിപക്ഷം ഇറങ്ങിപ്പോയി

പിറവം എംഎൽഎ അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്

dot image

തിരുവനന്തപുരം: കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലറെ തട്ടികൊണ്ടുപോയ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. പിറവം എംഎൽഎ അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേത്യത്വത്തിൽ പ്രതിപക്ഷ അം​ഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപോയി.

കൂത്താട്ടകുളത്തെ സംഭവത്തിൽ പ്രതികൾക്ക് പൊലീസിൻ്റെ പിന്തുണ ലഭിച്ചുവെന്നും കലാരാജുവിനെ വസത്രാക്ഷേപം നടത്തിയതിൽ പ്രതികൾക്കൊപ്പം സിപിഐഎമ്മും പൊലീസും നിൽക്കുന്നുവെന്നും അനൂപ് ജേക്കബ് വിമർശിച്ചു. എന്ത് സ്ത്രീ സുരക്ഷയാണ് കേരളത്തിൽ ഉള്ളത്. കാല് വെട്ടി എടുക്കും എന്ന് പറയുന്നതാണോ സ്ത്രീ സുരക്ഷ. കേരളത്തിൽ പട്ടാപകൽ സ്ത്രീയെ തട്ടികൊണ്ട് പോകുന്ന സ്ഥിതിയാണുള്ളത്. കലാ രാജു പൊതു മദ്ധ്യത്തിൽ വസ്ത്രാക്ഷേത്തിന് വിധേയയായി. സെലിബ്രിറ്റിയുടെ കാര്യത്തിൽ ശരവേഗത്തിൽ നടപടി ഉണ്ടായി. ശരവേഗത്തിലുള്ള നടപടി എല്ലാ സ്ത്രീകളുടെ കാര്യത്തിലും ആവശ്യമാണ്. കല രാജുവിന് ഉണ്ടായ അനുഭവം ഒരാൾക്കും ആവർത്തിക്കാൻ പാടില്ലായെന്നും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.

Also Read:

അതേ സമയം, സ്ത്രീ സുരക്ഷയിൽ കേരളം മാതൃക തന്നെയാണെന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാ രാജുവിനെ കാണാനില്ല എന്ന മകൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കലാ രാജു വീട്ടിലുണ്ട് എന്നറിഞ്ഞ് പൊലീസ് അവിടെയെത്തുകയും അവിടെനിന്നും അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതോടൊപ്പം കലാ രാജുവിന് എതിരെ ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിലും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം. കലാ രാജുവിനെ വസ്ത്രക്ഷേപം നടത്തി. കാല് വെട്ടുമെന്ന് പറഞ്ഞു. ഡിവൈഎഫ്ഐ യുടെ ബ്ലോക്ക് സെക്രട്ടറിയാണ് തട്ടി കൊണ്ടുപോയ കാർ ഓടിച്ചത്. ഇങ്ങനെ ആണോ നിങ്ങൾ അവരെ വളർത്തിയെടുക്കുന്നതെന്ന് വി ഡി സതീശൻ സഭയിൽ ചോദിച്ചു. ഇതിനിടയിൽ വി ഡി സതീശൻ്റെ പ്രസംഗം തടസ്സപ്പെടുത്തുന്ന നിലയിൽ പ്രതിപക്ഷം ബഹളം വെച്ചു. സ്പീക്കർ ഇടപ്പെട്ടിട്ടും ബഹളം നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർച്ചയായി ബഹളം വെച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഭരണപക്ഷത്തിന് സ്പീക്കർ കൂട്ടു നിൽക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. പിന്നാലെ പ്രതിപക്ഷ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

Content Highlight- The issue of Koothattakulam was not made an urgent resolution, opposition members walked out of the House.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us