കണ്ണൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ; അമ്മയെ മകൻ കൊലപ്പെടുത്തിയതെന്ന് സംശയം

ഇന്ന് രാവിലെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

dot image

കണ്ണൂർ : കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പ് സ്വദേശി നിർമലയും മകൻ സുമേഷുമാണ് മരിച്ചത്.സുമേഷിനെ തൂങ്ങി മരിച്ച നിലയിലും, നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ മകൻ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമികനിഗമനം. ഇന്ന് രാവിലെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ വെളിച്ചം ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പഞ്ചായത്ത് അധികൃതരേയും ആശാ വർക്കറേയും വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി വീട് തുറന്ന് പരിശോധിക്കുകയായിരുന്നു. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. റൂറൽ പോലീസ് കമ്മീഷണർ അനൂജ് പലിവാളും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു

Content Highlights : Mother and son found dead at home in Kannur; Suspicion that son murdered mother

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us