'എന്തെങ്കിലും കുഴപ്പം കാണിച്ചോയെന്ന് എം വി ഗോവിന്ദന്‍ പറയട്ടെ'; മറുപടിയുമായി ഇ പി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇ പി ജയരാജന്‍ പുകഴ്ത്തി

dot image

കോഴിക്കോട്: കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇ പി ജയരാജന്‍. താന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചോയെന്ന് എം വി ഗോവിന്ദന്‍ പറയട്ടെ എന്ന് ഇ പി ജയരാജന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കേന്ദ്രകമ്മിറ്റി അംഗമായ തനിക്കെതിരെ കേന്ദ്രകമ്മിറ്റി നടപടിയെടുക്കില്ലേ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. റിപ്പോര്‍ട്ടറിനോടാണ് ഇ പി ജയരാജന്റെ പ്രതികരണം.

'എന്നെ മാറ്റിയിട്ടില്ല. ഞാന്‍ ഇപ്പോഴും സെക്രട്ടറിയേറ്റ് അംഗമാണല്ലോ. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്രയോ പ്രഗത്ഭര്‍ വരുന്നു. എന്നെ പോലത്തെ ഒരു മുതിര്‍ന്ന നേതാവ് വേണമെന്നുണ്ടോ? പുതിയ സഖാക്കള്‍ ചുമതലയെറ്റേടുത്ത് പ്രവര്‍ത്തിക്കും. ഞാന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ. കേന്ദ്ര കമ്മിറ്റി അംഗമാണ്. കേന്ദ്രകമ്മിറ്റി എനിക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ?, ഇ പി ജയരാജന്‍ ചോദിച്ചു.

ഇ പി ജയരാജന്റെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ പോരായ്മ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങളുണ്ടായി എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഇ പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സൂചിപ്പിച്ചായിരുന്നു വിമര്‍ശനം.

മുഖ്യമന്ത്രി പിണറായി വിജയനെയും ഇ പി ജയരാജന്‍ പുകഴ്ത്തി. കരുത്തും ശക്തിയുമുള്ള കേരളത്തിലെ ഇന്നത്തെ ഏറ്റവും ബെസ്റ്റ് ഭരണാധികാരിയാണ് പിണറായി വിജയന്‍ എന്നും അത് വ്യക്തിപൂജയല്ലെന്നും ഇ പി ജയരാജന്‍പറഞ്ഞു. പിണറായി ചെങ്കൊടിയുടെ ശക്തിയല്ലേ. പാര്‍ട്ടിയും പ്രസ്ഥാനത്തെയും കാത്തുസൂക്ഷിക്കുന്ന ശക്തിയാണത്. ആ നേതൃത്വത്തെ പ്രശംസിക്കുന്നതില്‍ അസഹിഷ്ണുതയെന്തിനാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Content Highlights: E P Jayarajan against M V Govindan Master Over LDF Convenor post

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us