'നീരുറവ വറ്റാത്ത പുഴയാണ് നീ... ആരും എഴുതില്ലേ മുഖ്യമന്ത്രിയെ കുറിച്ച്'; സഭയിൽ സ്വന്തം കവിതയാലപിച്ച് എച്ച് സലാം

പി സി വിഷ്ണുനാഥും എച്ച് സലാം എംഎൽഎയുമാണ് ഇന്നത്തെ സഭാ ​ഗായകർ

dot image

തിരുവനന്തപുരം: ഇന്ന് സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് രണ്ട് കവിതകൾ ഉയർന്നു. പി സി വിഷ്ണുനാഥും എച്ച് സലാം എംഎൽഎയുമാണ് ഇന്നത്തെ സഭാ ​ഗായകർ. പി സി വിഷ്ണുനാഥ് പിണറായി സ്തുതി പാടി പരിഹസിച്ചതിന് പിന്നാലെ അതിന് മറുപടിയെന്നോണമായിരുന്നു എച്ച് സലാമിന്റെ കവിതാലാപനം.

ശിഖിരങ്ങൾ മുറിയാത്ത മലയാണ് നീ.. നീരുറവ വറ്റാത്ത പുഴയാണ് നീ… എന്ന് തുടങ്ങുന്നതായിരുന്നു എച്ച് സലാമിന്റെ കവിത. പ്രളയത്തിന്റെ സമയത്ത് മുഖ്യമന്ത്രി ഒരു മലയെ പോലെ കേരളത്തെ രക്ഷപ്പെടുത്താൻ വേണ്ടി കവചമായി നിലകൊണ്ടു, ഈ സന്ദർഭത്തിൽ ആരും എഴുതിപ്പോവില്ലേ കരുത്തനായ മുഖ്യമന്ത്രിയെ കുറിച്ച്. അങ്ങനെയാണ് താൻ കവിത എഴുതിയതെന്ന് എച്ച് സലാം സഭയിൽ പറഞ്ഞു.

കേരളത്തിലെ തളർന്ന് പോകുന്ന മനുഷ്യന്റെ മനസിലെ അണയാത്ത വിളക്കായി ഒരുപാട് സന്ദർഭങ്ങളിൽ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും കവിത ആലാപനത്തിന് മുമ്പ് എംഎൽഎ വിശദീകരിച്ചു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുളള 'ഫീനിക്സ് പക്ഷി' എന്ന പാട്ട് ആണ് പി സി വിഷ്ണുനാഥ് എംഎൽഎ സഭയിൽ ആലപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് എച്ച് സലാം കവിത ചൊല്ലിയത്.

ആനുകൂല്യങ്ങൾ കിട്ടാതെയാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ പാട്ട് പാടിയതെന്നും സ്റ്റേജിന് പിന്നിൽ കൂട്ടക്കരച്ചിൽ ആയിരുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞിരുന്നു. സഭയിൽ ഗാനം ആലപിച്ച ശേഷം 'വയലാർ എഴുതുമോ ഇങ്ങനെയൊരു പാട്ട്' എന്ന പരിഹാസ പ്രയോഗവും വിഷ്ണുനാഥ് നടത്തി.

Content Highlights: H Salam MLA Singing His Poem About CM Pinarayi Vijayan in Legislative Assembly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us