പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരത്തെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ദേശീയ പട്ടികജാതി കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നു. കമ്മീഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് പത്തനംതിട്ട കളക്ടറേറ്റിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഇതോടൊപ്പം അതിജീവിതയിൽ നിന്നും വിവരങ്ങൾ കമ്മീഷൻ ചോദിച്ചറിയുകയും ചെയ്യും. കേസ് അന്വേഷണത്തിൻ്റെ റിപ്പോർട്ട് കമ്മീഷന് മുൻപെ തന്നെ ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങളും കമ്മീഷൻ തേടും.
പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ടു കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, പിന്നീട് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്ന് പ്രതികളും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. അറുപതിലേറെ പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്.
content highlight- Harassment in Pathanamthitta; National Commission for Scheduled Castes intervenes in the matter