എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് കെ സുധാകരൻ; പരാതികളും വിഷമവും പങ്കുവെച്ച് കുടുംബം

കുടുംബത്തെ സംരക്ഷിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാകുമെന്നും സുധാകര

dot image

വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എൻ എം വിജയന്റെ കടബാധ്യതയുടെ കണക്ക് സുധാകരനെ അറിയിച്ചു. കുടുംബത്തെ സംരക്ഷിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാകുമെന്നും സുധാകരൻ പ്രതികരിച്ചു.

കെ സുധാകരന്റെ സന്ദർശനത്തിൽ തൃപ്തിയുണ്ടെന്നും കുടുംബത്തിന് നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചരണത്തിന് പിന്നിൽ ബത്തേരിയിൽ നിന്നുള്ള ചില കോൺഗ്രസുകാരാണെന്ന് സുധാകരനെ അറിയിച്ചുവെന്നും കുടുംബവും പ്രതികരിച്ചു. അവർക്കെതിരെ നടപടിയെടുക്കുമെന്ന് സുധാകരൻ ഉറപ്പുനൽകിയതായും കുടുംബം പ്രതികരിച്ചു.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.

അതേസമയം കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ചിട്ടുണ്ട്. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു.

Content Highlights: K Sudhakaran visits N M Vijayan s family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us