കൊച്ചി: കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പൊലീസ് പിടിയിൽ. അതിസാഹസികമായാണ് ആലുവ തായിക്കാട്ടുകര സ്വദേശി ഷഫീഖിനെ പൊലീസ് പിടികൂടിയത്. ആലുവ പൊലീസിൻ്റെ നേതൃത്വത്തിലുളള സംഘമാണ് ഷഫീഖിനെ പിടികൂടിയത്.
പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി രണ്ട് വർഷമായി തിരികെ ജയിലിൽ പ്രവേശിക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് നിന്നാണ് പിടികൂടിയത്. പ്രതി സഞ്ചരിച്ച കാർ പൊലീസ് വളഞ്ഞപ്പോൾ കാറിൽ നിന്ന് ഇറങ്ങി ഇരുട്ടിൽ ഓടി മറഞ്ഞെങ്കിലും അതിസാഹസികമായി പ്രതിയെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
Content Highlights: Notorious gangster Tiger Shafiq arrested by police. Shafiq, a native of Aluva Taikkattukara, was caught by the police in a very daring manner. Shafiq was arrested by a team led by the Aluva Police.