വര്‍ക്കല: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കവലയൂര്‍ കുളമുട്ടം ഒലിപ്പില്‍ വീട്ടില്‍ ബിന്‍ഷാദ്(25) ആണ് അറസ്റ്റിലായത്. ബിന്‍ഷാദ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ 18ന് ഉച്ചയോടെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ എത്തിയ ബിന്‍ഷാദ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും നിര്‍ബന്ധിച്ചു വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
തുടര്‍ന്നാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.