
തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ മാലിന്യം പൊട്ടിയൊഴുകിയ സംഭവത്തിൽ ചോർച്ച അടച്ചു. റിപ്പോർട്ടർ വാർത്ത നൽകി മണിക്കൂറുകൾക്കുള്ളിലാണ് നടപടി. തിരുവനന്തപുരം നഗരമധ്യത്തിലെ അരിസ്റ്റോ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചോള ഹോട്ടലിൽ നിന്ന് ഡ്രെയിനേജ് പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകിയ സംഭവം ഇന്നലെ രാവിലെയാണ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തത്.
വാർത്തയ്ക്ക് പിന്നാലെ തന്നെ കോർപറേഷൻ സെക്രട്ടറിയുടെ നിർദേശ പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം കോർപറേഷനും വാട്ടർ അതോറിറ്റിയും സ്ഥാപനത്തിന് നോട്ടീസ് നൽകി. പിന്നാലെ വൈകീട്ട് നാല് മണിയോടെ ചോർച്ച അടച്ചു. ഇതോടെ അരിസ്റ്റോ ജംഗഷനിൽ കെട്ടിക്കിടന്ന മലിനജലം ഒഴിവായി.
മലിനജലം ഇത്തരത്തിൽ ഇവിടെ നിന്ന് പൊട്ടിയൊഴുകുന്നത് ഇതാദ്യമായിയല്ലായെന്നും സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്ക് മുൻപും സമാനമായ സംഭവം ഉണ്ടായെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
Content highlight- Sewage in the city center of Thiruvananthapuram; Action followed by reporter news