കോഴിക്കോട്: വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലേലത്തില്‍ വെച്ച ഭൂമിയാണ് താന്‍ ഏറ്റെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടും. ആര് വിചാരിച്ചാലും ഭൂമിയിലെ കെട്ടിടം പൊളിച്ചുനീക്കാന്‍ കഴിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഭൂമി അനധികൃതമായി തരംമാറ്റി കൈവശം വെച്ചു എന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറിയാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവ് നല്‍കിയത്. ആലുവ ഈസ്റ്റ് വില്ലേജില്‍ ഉള്‍പ്പെട്ട 11.46 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചു എന്ന പരാതിയില്‍ നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.
വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുരുകേഷ് നരേന്ദ്രന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തുന്നതിനായി വിശദമായ ഒരു വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമയപരിധിക്കുള്ളില്‍ സര്‍ക്കാരിന് നല്‍കണമെന്നാണ് ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: vigilance case is politically motivated Said P V Anwar