മുംബൈ: നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. മുംബൈയിലെ താനെയിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലിയുടെ ഭാഗമായാണ് മുംബൈയില്‍ സ്ഥിരതാമസമാകുന്നത്.
രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ബിന്ദു സജയനാണ് ഭാര്യ. മക്കള്‍: നിമിഷ സജയന്‍, നീതു സജയന്‍
Content Highlights: Actress Nimisha Sajayan's father Sajayan Nair passes away