ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി 'കാഞ്ഞിരക്കായ' കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് മരിച്ചു

തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു

dot image

പാലക്കാട് : പാലക്കാട് പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും 'ആട്ട്' നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Content Highlights :'Kanjirakaya' was eaten as part of the temple ceremony; A tragic end for the Palakkad youth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us