ത്യശ്ശൂർ : അതിരപ്പിള്ളി വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ. ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയർ വിശ്വനാഥനും സഹപ്രവർത്തകരുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് ഉദ്യോഗസ്ഥർ കാട്ടാനയുടെ ആക്രമണത്തിൽപ്പെട്ടത്. വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ദ്യശ്യങ്ങൾ പുറത്തുവന്നു. കാട്ടാന ജീപ്പിന്റെ മുൻപിൽ പെടുന്നതും ജീപ്പിനെ പത്തടി താഴ്ചയിലേക്ക് കുത്തിമറിക്കുന്നതും വീഡിയോയിൽ കാണാം.
Content Highlight : Kerala Electricity Officials Escape Elephant Attack