ഫെബ്രുവരി ഒന്നിന് കെഎസ്ആർടിസി ജീവനക്കാരുടെ സമരം; ജീവനക്കാരുടെ കുടുംബാംഗങ്ങളും സമരത്തിന്

'സ്വയം പര്യാപ്ത സ്ഥാപനം, സുരക്ഷിത തൊഴിലാളി' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം

dot image

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉയർത്തി കെഎസ്ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. 'സ്വയം പര്യാപ്ത സ്ഥാപനം, സുരക്ഷിത തൊഴിലാളി' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.

കെഎസ്ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് കെഎസ്ആർടിഇഎ പ്രസിഡൻറ് കൂടിയായ ടിപി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻഡിആർ, എൻപിഎസ് കുടിശിക അടച്ചു തീർക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തിൽ വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്നത് പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. നേരത്തെ ഫെബ്രുവരി നാലിനായിരുന്നു സെക്രട്ടറിയേറ്റ് മാർച്ച് നിശ്ചയിച്ചിരുന്നത്.

Content Highlights : KSRTC employees strike on February 1st

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us