
കാസർകോട്: രാജപുരം സെൻ്റ് പയസ് ടെൻത്ത് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ ശിവാനന്ദിന് ഇഡബ്യൂഎസ് സർട്ടിഫിക്കറ്റ് ഒപ്പിട്ട് നൽകി തഹസിൽദാർ. സാമ്പത്തിക പിന്നാക്ക സർട്ടിഫിക്കറ്റിനായി ശിവാനന്ദ് വിലേജ് ഓഫീസുകൾ കയറി ഇറങ്ങിയ സംഭവം റിപ്പോർട്ടർ ഇന്നലെ വാർത്തയാക്കിയിരുന്നു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് അധികൃതരുടെ ഇടപ്പെടൽ. ഹോസ്ദുർഗ് തഹസിൽദാരാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. ശിവാനന്ദ് എംബിഎ പ്രവേശനത്തിനായാണ് വിദ്യാർത്ഥി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നത്. വില്ലേജ് ഓഫീസുകളിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽ തുടർ വിദ്യാഭ്യാസം തടസ്സപ്പെടുകയായിരുന്നു. പഠനത്തിൽ മിടുക്കനായ ശിവാനന്ദിന് ഐഐടിയിൽ ചേർന്ന് പഠിക്കാനുള്ള ആഗ്രഹത്തിലാണ്.
content highlight- Reporter Impact: Now Sivanand will not stop his studies because of the certificate