മലപ്പുറത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും; അനുമതി കാത്ത് വനംവകുപ്പ്

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാനയെ കണ്ടെത്തിയത്

dot image

മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും. ഇതിനുള്ള അനുമതിയ്ക്കായി ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു.

പ്രദേശത്ത് വൻ ജനരോഷമാണ് നിലവിലുള്ളത്. ആനയെ കിണറ്റിനുള്ളിൽ വെച്ചുതന്നെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി കാർത്തിക് ഉറപ്പുനൽകിയിരുന്നു. വയനാട്ടിൽ നിന്നുള്ള വിദഗ്ധസംഘം ഉടൻ പ്രദേശത്ത് എത്തും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചായിരിക്കും തുടർനടപടി.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശം കൂടിയാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാർ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. ഇന്നലെ മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റിൽ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന ഈ കിണറിന് ആൾമറയില്ല.

Content Highlights: Wild elephant likely to be shot and snoozed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us