കോഴിക്കോട്: വടകര എം എല്‍ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി സി ഹരീന്ദ്രൻ -കെ വി പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിനന്ദിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. താലികെട്ടിന് ശേഷം വധുവിൻ്റെയും വരൻ്റെയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.
ആര്‍ എം പി. നേതാവ് എന്‍ വേണു, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി ടി ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍, വടകര എം പി ഷാഫി പറമ്പില്‍, മുന്‍ എം പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എം എല്‍ എമാരായ പി മോഹനന്‍, പി കെ ബഷീര്‍, യു പ്രതിഭാ, സി കെ ആശ, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം എല്‍ എ സി കെ നാണു, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ അജിത, സി പി ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ടി പി ചന്ദ്രശേഖരനോട് ഏറെ അടുപ്പമുണ്ടായിരുന്ന മുഴുവന്‍ നേതാക്കളെയും സഖാക്കളെയും ക്ഷണിച്ചുവെങ്കിലും ചിലരെ മനപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞിരുന്നു. എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള ഏറെ അടുപ്പമുള്ള വി എസ് അച്യുതാനന്ദന് അനാരോഗ്യം കാരണം വിവാഹത്തിനെത്തില്ലെന്ന വിഷമവും രമ പങ്കുവെച്ചിരുന്നു. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. അന്ന് അഭിനന്ദിന് പ്രായം വെറും 17. അതിന് ശേഷമുള്ള നാൾവഴികളൊക്കെയും രമയ്ക്ക് കൂട്ടായി അഭിനന്ദ് ഉണ്ടായിരുന്നു. ഇനി റിയയോടൊപ്പം ഈ ജീവിതയാത്ര അവർ ഒരുമിച്ചുതുടരും.
Content Highlights: Vadakara MLA KK Rama and TP Chandrasekaran's son Abhinand Chandrasekaran and Rhea Harindran got married. The function was held at Attafi Auditorium, Vadakara Vallikad