കൊച്ചി: എറണാകുളം കടമറ്റത്തെ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരിൽ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിയുകയായിരുന്നു. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. ഈ അപകടത്തില്‍ പരിക്കേറ്റയാളെയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Content Highlights : ernakulam kadamattathu accident, one in critical condition