'മലയോര ജനതയ്ക്ക് ഐക്യദാർഢ്യം';കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെ സമരയാത്ര; നയിക്കാൻ പ്രതിപക്ഷനേതാവ്

ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സംഘടിപ്പിക്കുന്ന മലയോര സമരയാത്ര പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കും

dot image

തിരുവനന്തപുരം: മലയോര കർഷക‍ർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മലയോര സമര യാത്ര ന‌ടത്താനൊരുങ്ങി യുഡിഎഫ്. ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സംഘടിപ്പിക്കുന്ന മലയോരസമരയാത്ര പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കും. വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരയാത്ര.

നാളെ കരുവഞ്ചാലിലെ ഇരിക്കൂറിൽ നിന്നും സമരയാത്ര ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെ അമ്പൂരിയില്‍ സമാപിക്കും. സമരയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. പികെ കുഞ്ഞാലികുട്ടി, പിജെ ജോസഫ്, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, സിപി ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി ദേവരാജന്‍, മാണി സി കാപ്പന്‍, അഡ്വ രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.

Content highlights : march against central and state govt; opposition leader to lead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us