കോഴിക്കോട് വൻ കഞ്ചാവ് വേട്ട; വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

ഒഡീഷ സ്വദേശികളായ രമേശ്‌ ബാരിക്ക്,ബലിയാർ സിംഗ് എന്നിവരെയാണ് ഡാൻസാഫ് ടീമും,മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്

dot image

കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രമേശ്‌ ബാരിക്ക്, ബലിയാർ സിംഗ് എന്നിവരെയാണ് ഡാൻസാഫ് ടീമും,മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ ബോസ്, മെഡിക്കൽ കോളേജ് എസ്ഐ അരുൺ വിആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മെഡിക്കൽ കോളേജ്, വെള്ളിപറമ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

content highlights :Odisha natives arrested with ten and half kilos of ganja in kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us