കണ്ണൂർ: ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പി പി ദിവ്യ. 'തന്റെ പാഠപുസ്തകത്തിലെ ഹീറോ മുഖ്യമന്ത്രി പിണറായി വിജയനാണെ'ന്നായിരുന്നു പിപി ദിവ്യയുടെ പോസ്റ്റ്. എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി എന്നും ദിവ്യ ഫേയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിപി ദിവ്യയുടെ പോസ്റ്റ്.
പി പി ദിവ്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ കണ്ടു വളർന്ന നേതാവ്….
എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്…
കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി. എന്റെ പാഠ പുസ്തകത്തിലെ ഹീറോ. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം. അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വച്ച് നാലു മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് മറുപടി പറഞ്ഞു സമയം കളയുന്നില്ല. കോടതീല് കണ്ടിപ്പാ പാക്കലാം..
Content Highlights: PP Divya praised Chief Minister Pinarayi Vijayan through a Facebook post. PP Divya's post was 'Chief Minister Pinarayi Vijayan is the hero in her textbook'