ചർച്ചകൾ പരാജയം, ശമ്പള പരിഷ്കരണമില്ലെന്ന് ധനമന്ത്രി ; തിങ്കളാഴ്ച്ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം

റേഷൻ വ്യാപാരികളുടെ മറ്റു ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിൽ സർക്കാരിനുള്ളതെന്നും ധനമന്ത്രി സമരക്കാരെ അറിയിച്ചു

dot image

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാല​ഗോപാലുമായി ന‌ടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച്ച മുതൽ റേഷൻകടകൾ അടച്ചിട്ട് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് റേഷൻ വ്യാപാരികൾ. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ സർക്കാരിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിക്കുകയായിരുന്നു.

റേഷൻ വ്യാപാരികളുടെ മറ്റു ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിൽ സർക്കാരിനുള്ളതെന്നും ധനമന്ത്രി സമരക്കാരെ അറിയിച്ചു. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. ഇതിനുപിന്നാലെ കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം മുടങ്ങും.

Content Highlights: The ration traders have decided to close the ration shops from Monday and go ahead with the strike in view of the failure of the talks with Finance Minister KN Balagopal.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us