തിരുവനന്തപുരം: കൊവിഡ് കാലത്തെ അഴിമതിയെ സംബന്ധിച്ചും പാലക്കാട് ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിലും നിയമസഭയിലും പുറത്തും യാതൊരു ലജ്ജയുമില്ലാതെ അഴിമതിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയാരോപണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ലജ്ജാകരമായ മറുപടി പറയുന്നതിന് ഇപ്പോള്‍ ഒരു മടിയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോഴാണ് ഇത്രയും വലിയ തീവണ്ടികൊള്ള പിപിഇ കിറ്റിന്റെ കാര്യത്തില്‍ നാം കണ്ടത്. സിഎന്‍ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനേക്കാള്‍ ഭീകരമായ കൊള്ള കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കൊവിഡ് കാലത്ത് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍, കൊവിഡ് രോഗികളെ ക്വാറന്റൈന്‍ ചെയ്യാന്‍ താത്കാലിക ആശുപത്രികള്‍ സജ്ജീകരിക്കുന്നതില്‍.. അങ്ങനെ പല വിഷയങ്ങളിലും ആ കാലത്ത് യാതൊരു നിയന്ത്രണവും മാനദണ്ഡവുമില്ലാതെ പണം ചിലവഴിച്ചിട്ടുണ്ട്. വലിയ ധൂര്‍ത്ത് കൊവിഡ് സമയത്ത് പിണറായി സര്‍ക്കാര്‍ നടത്തി. എന്നാല്‍ ടീച്ചറമ്മയെ മഹത്വവല്‍ക്കരിക്കാന്‍ വലിയ പിആര്‍ പ്രചരണം ആ കാലത്ത് നടത്തുകയുണ്ടായി. ആ സമയത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കൊവിഡാനന്തര ചികിത്സയുടെ കാര്യത്തിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ പിആര്‍ പ്രചരണം കൊണ്ട് ഈ അഴിമതി മറച്ചുവെക്കാനാണ് ആ കാലത്ത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: The Chief Minister has adopted an approach that justifies corruption; K Surendran