പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി

കനാല്‍ തീരത്ത് വിദ്യാര്‍ത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തി

dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കിടങ്ങന്നൂര്‍ നടക്കാലിക്കല്‍ എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദു നാഥ് എന്നിവരെയാണ് കാണാതായത്.

പത്തനംതിട്ട കിടങ്ങന്നൂരില്‍ കനാല്‍ തീരത്ത് വിദ്യാര്‍ത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയിരുന്നു. ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്‌കൂളില്‍ ഇന്ന് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്സാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു. പിന്നാലെ കിടങ്ങന്നൂരില്‍ മുടിവെട്ടാന്‍ എന്നു പറഞ്ഞ് ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു.

Content Highlights: 2 students missed in Pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us