ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗം ബിബിന്‍ സി ബാബുവിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സിപിഐഎം നീക്കം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗമാണ് ബിബിന്‍ സി ബാബു. നേരത്തെ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിബിന്‍ ജില്ലാ പഞ്ചായത്തംഗമായി തുടരുകയാണ്. സിപിഐഎം ടിക്കറ്റിലാണ് ബിബിന്‍ മത്സരിച്ചത്.
അടുത്തിടെയാണ് ബിബിന്‍ സി ബാബു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ 'പോയി തന്നതിന് നന്ദി' എന്നെഴുതിയ കേക്ക് മുറിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു.
Content Highlights: CPIM approaches Election Commission against Bibin C Babu