കൊച്ചി: പാലക്കാട് ബ്രൂവറി പ്ലാന്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സർക്കാർ കർഷകരോടും സാധാരണക്കാരോടും ചെയ്യുന്ന ക്രൂരതയാണിത്. ഇൻവെസ്റ്റ് മെന്‍റിന്‍റെ പേരിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് വളരെ തെറ്റാണ്. ഇപ്പോഴാണ് അച്യുതാനന്ദന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാവുന്നത്. കൊക്കക്കോളയ്ക്കെതിരെ സമരം നടത്തിയ അച്യുതാനന്ദൻ എടുത്ത നിലപാടുകളെ ജനമിപ്പോൾ ഓർക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കുടിവെള്ളത്തിനുവേണ്ടി പ്രയാസപ്പെടുന്ന ജനമാണ് അവിടെയുള്ളത്. അവർക്കു മുന്നിലാണ് എല്ലാവിധത്തിലുമുള്ള മദ്യ നിർമാണം ആരംഭിക്കുന്നതാനായി സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അത് വലിയ തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേതൃമാറ്റം വേണോ വേണ്ടയോ എന്നത് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിവിടെ തീരുമാനിക്കുകയോ ചർച്ചചെയ്യുകയോ വേണ്ട വിഷയമല്ല. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ പോകുന്ന സന്ദർഭമാണ്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കണം. പാർട്ടിയിൽ സമ്പൂർണമായ ഐക്യം ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നിത്തലയുടെ വാക്കുകൾ
നേതൃമാറ്റം വേണോ വേണ്ടയോ എന്നത് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. അതിവിടെ തീരുമാനിക്കുകയോ ചർച്ചചെയ്യുകയോ വേണ്ട വിഷയമല്ല. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ പോകുന്ന സന്ദർഭമാണ്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കണം. പാർട്ടിയിൽ സമ്പൂർണമായ ഐക്യം ഊട്ടിയുറപ്പിക്കേണ്ട സമയമാണിത്. ബ്രൂവറി സർക്കാർ കർഷകരോടും സാധാരണക്കാരോടും ചെയ്യുന്ന ക്രൂരതയാണ്. ഇൻവെസ്റ്റ്മെന്‍റിന്‍റെ പേരിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് വളരെ തെറ്റാണ്. ഇപ്പോഴാണ് അച്യുതാനന്ദൻറെ പ്രാധാന്യം ജനങ്ങൾക്കു മനസിലാവുന്നത്. കൊക്കക്കോളയ്ക്കെതിരെ സമരം നടത്തിയ അച്യുതാനന്ദൻ എടുത്ത നിലപാടുകളെ ജനം ഓർക്കുകയാണ്. കുടിവെള്ളത്തിനുവേണ്ടി പ്രയാസപ്പെടുന്ന ജനമാണ് അവിടെയുള്ളത്. അവർക്കു മുന്നിലാണ് എല്ലാവിധത്തിലുമുള്ള മദ്യ നിർമാണം ആരംഭിക്കുന്നതാനായി സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അത് വലിയ തെറ്റാണ്. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തത്തിൻറെ ഭാഗമാണ്.
Contenyt Highlights: ramesh chennithala against brewery plant