മാടമ്പിത്തരം ഒക്കെ കയ്യിൽ വെച്ചാൽ മതി, ഞാൻ ബി ഉണ്ണികൃഷ്ണന്റെ ചിലവിൽ അല്ല ജീവിക്കുന്നത്: ശാലു പേയാട്

'ബി ഉണ്ണികൃഷ്ണന്റെ കാലു പിടിച്ച് ജീവിക്കേണ്ട കാര്യം എനിക്കില്ല. അത്യാവശ്യം കല്യാണ വർക്കുകൾ ഉണ്ട്.'

dot image

സംഘടനാ വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച ശാലു പേയാടിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കിയിരുന്നു. കാരണം അന്വേഷിച്ച് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീപിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നും ഉണ്ണികൃഷ്ണന്റെ മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതിയെന്നും താൻ അദ്ദേഹത്തിന്റെ ചിലവിൽ അല്ല ജീവിക്കുന്നതെന്നും ശാലു പേയാട് റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.

'നൂറു ദിവസമുള്ള ഒരു വലിയ ചിത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഡിസംബർ ഒൻപതിനാണ് ആ പടം തുടങ്ങിയത്. എട്ടിന് ഞാൻ ജോയിൻ ചെയ്തു. പത്താം തിയതി അവർ അവിടെ കമ്മിറ്റി കൂടി എന്നെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. പതിനൊന്നിന് എനിക്ക് ലെറ്റർ കിട്ടുന്നു. സംഭവം ആറുമാസം മുൻപ് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഫോട്ടോ ഗ്രാഫർ പയ്യന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. എനിക്കും ഞങ്ങളുടെ സംഘടനയിലെ പ്രസിഡന്റിനും സെക്രട്ടറിയ്ക്കും എല്ലാം ഇതിന്റെ വീഡിയോ അയച്ചിരുന്നു. അവർ ആരും ഇത് മൈൻഡ് ചെയ്തില്ല. ഞാൻ ഇത് ഫെഫ്‌കയുടെ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ ഇട്ടു. സഹായിക്കണം എന്ന് പറഞ്ഞപ്പോൾ കമ്മിറ്റി കൂടിയേ തീരുമാനിക്കാനാകൂ എന്നാണ് ഇവർ പറഞ്ഞത്.

ഞാൻ എന്റെ കയ്യിൽ നിന്ന് പൈസ കൊടുത്തിട്ട് അതിന്റെ സ്‌ക്രീൻഷോട്ട് ആ ഗ്രുപ്പിൽ പോസ്റ്റ് ചെയ്തു. നിങ്ങൾക് സൗകര്യം ഉണ്ടെങ്കിൽ അവനെ സഹായിക്കണമെന്നും ഇല്ലെങ്കിൽ വേണ്ടെന്നും ഞാൻ ഗ്രൂപ്പിൽ പറഞ്ഞു. കുറച്ചു പേർ അദ്ദേഹത്തെ സഹായിച്ച് അതിന്റെ സ്‌ക്രീൻഷോട്ട് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു. പക്ഷെ സംഘടനയിൽ ഞങ്ങളുടെ നേതൃസ്ഥാനത്ത് നിൽക്കുന്നവർക്ക് ഈഗോ അടിച്ചു. ഈ ഈഗോ ആണ് സസ്പെൻഷനിലേക്ക് വന്നത്.

നേരത്തെ കൂടെ ഉള്ള ഒരു മെമ്പർക്ക് ഇത്തരത്തിൽ സഹായം അനുവദിക്കാത്തതിനെ തുടർന്ന് സംഘടനയിൽ പ്രശ്ങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് ചീത്ത വിളിച്ച് തന്നെയാണ് ഇറങ്ങിയത്. ഇതാണ് അവർക്ക് പ്രകോപനം ഉണ്ടാക്കിയത്. ഇപ്പോൾ ഒരു വർഷത്തേക്കാണ് വിലക്കിയത്.
ബി ഉണ്ണികൃഷ്ണൻ എന്ന ജനറൽ സെക്രട്ടറിയെ വിളിച്ചിരുന്നു. നിങ്ങൾക്ക് പടം ചെയ്യാൻ പറ്റില്ല, ധിക്കരിച്ച് പടം ചെയ്യാൻ ആണേൽ ആ സിനിമ നിർത്തിവെക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ബി ഉണ്ണികൃഷ്ണന്റെ കാലു പിടിച്ച് ജീവിക്കേണ്ട കാര്യം എനിക്കില്ല. അത്യാവശ്യം കല്യാണ വർക്കുകൾ ഉണ്ട്. ഒരു സിനിമ ചെയ്യാൻ വന്ന ഞാൻ 100 പടങ്ങൾക്ക് മുകളിൽ വലിയ സംവിധായകർക്കൊപ്പം സിനിമ ചെയ്തു. ചെയ്യാത്ത തെറ്റിന് മാപ്പു പറഞ്ഞു നിൽക്കില്ല.

ഇഷ്ടം പോലെ മെമ്പർമാർക്ക് ഇതുപോലെ വിലക്കുണ്ട്. എല്ലാ ചിത്രങ്ങൾക്കും പൈസ ഒന്നും കിട്ടില്ല. എ രഞ്ജിത്ത് സിനിമ എന്ന ആസിഫ് അലി ചിത്രത്തിൽ വർക്ക് ചെയ്തിരുന്നു, പക്ഷേ, പണം കിട്ടിയില്ല. പരാതി പറഞ്ഞപ്പോൾ നിങ്ങൾ അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. ഇതിനാണേൽ യൂണിയൻ എന്തിനാണ്. അയാളോട് സംസാരിച്ചപ്പോഴാണ് മനസിലായത്, മാടമ്പിത്തരം ഒക്കെ കയ്യിൽ വെച്ചാൽ മതി ഞാൻ അയാളുടെ ചിലവിൽ അല്ല ജീവിക്കുന്നത്,' ശാലു പേയാട് പറഞ്ഞു.

Content Highlights: Shalu Peyad explains to reporter TV about being suspended from FEFkA

dot image
To advertise here,contact us
dot image