![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: സംസ്ഥാനത്ത് 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തും. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന എൻസിസി, സ്കൗട്ട്സ് ഗൈഡ്സ് സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും.
മുൻ വർഷങ്ങളിലേതു പോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനു ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനം അവതരിപ്പിക്കും. കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി കെ എൻ ബാലഗോപാലും, പത്തനംതിട്ടയിൽ മന്ത്രി ജെ ചിഞ്ചു റാണിയും ഉൾപ്പടെ വിവിധ ജില്ലകളിൽ ഓരോ മന്ത്രിമാർ പതാക ഉയർത്തും. നിയമസഭയിൽ രാവിലെ 9 30 ന് സ്പീക്കർ എ എൻ ഷംസീർ പതാക ഉയർത്തും.
Content Highlight : 76th Republic Day Celebration; The Governor will hoist the flag at the Central Stadium