കൊച്ചി: സംവിധായകന്‍ ഷാഫിയുടെ വിയോഗത്തില്‍ പ്രതികരിച്ച് നടനും തിരക്കഥാകൃത്തും ഡോക്ടറുമായ റോണി ഡേവിഡ് രാജ്. ജനുവരി പതിനഞ്ചിന് രാത്രി ഷാഫിയുടെ ഒരു കോള്‍ വന്നിരുന്നുവെന്നും ചില രോഗലക്ഷണങ്ങളെക്കുറിച്ച് പറയാനായിരുന്നു അദ്ദേഹം വിളിച്ചതെന്നും റോണി പറഞ്ഞു. ആര്‍ടിസി (റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ്) ചെയ്തതിന്റെ ഇഷ്യൂ ആണെന്ന് പറഞ്ഞപ്പോള്‍ വേദന കുറവില്ലെങ്കില്‍ അഡ്മിറ്റാകണമെന്ന് താന്‍ പറഞ്ഞിരുന്നു. അതിന് ശേഷം കേട്ട വാര്‍ത്തകള്‍ ഒന്നും നല്ലതായിരുന്നില്ലെന്നും റോണി പറഞ്ഞു.
ഷാഫിക്ക തനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍ തനിക്ക് ആദ്യമായി വേഷം തരാന്‍ ധൈര്യം കാണിച്ച വ്യക്തികളില്‍ ഒരാള്‍ എന്ന് ധൈര്യപൂര്‍വം പറയാന്‍ സാധിക്കുമെന്നും റോണി പറഞ്ഞു. കൊവിഡിന് ശേഷം ഒരുപാട് പേര്‍ വിടപറഞ്ഞു. ആരോഗ്യം എല്ലാവരും കാത്തുസൂക്ഷിക്കണം. നമ്മളെ ആശ്രയിച്ച് കുറച്ചു പേരെങ്കിലും ഉണ്ടാവുമെന്നും അവരെ അനാഥരാക്കാതിരിക്കണമെന്നും റോണി കൂട്ടിച്ചേര്‍ത്തു.
റോണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പലരുടെയും വിയോഗങ്ങള്‍ വരുമ്പോള്‍ അവരുടെ ചിത്രം പോലും ഷെയര്‍ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഇപ്പോള്‍ ഉണ്ടാവാറില്ല. കൃത്യം പറഞ്ഞാല്‍ 15 ജനുവരി രാത്രി 11.45നടുത്ത് ഷാഫിക്ക വിളിച്ചു ചില രോഗലക്ഷണങ്ങള്‍ വിളിച്ചു പറഞ്ഞു. ആര്‍സിടി ചെയ്തതിന്റെ ഇഷ്യൂ ആണ് എന്ന് പറഞ്ഞപ്പോള്‍, ഇക്ക വേദന കുറയുന്നില്ല എങ്കില്‍ അഡ്മിറ്റ് ആവണം എന്ന് നിര്‍ബന്ധം പറഞ്ഞു. ഇതിന്റെ പുറകെ തന്നെ ഞാന്‍ വൈറല്‍ ഫീവര്‍ ആയി പാലക്കാട് അഡ്മിറ്റ് ആയി. പിന്നെ കേട്ട വാര്‍ത്തകള്‍ ഒന്നും നല്ലതായിരുന്നില്ല. ഷാഫിക്ക എനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് ആദ്യമായി വേഷം തരാന്‍ ധൈര്യം കാണിച്ച വ്യക്തികളില്‍ ഒരാള്‍ എന്ന് ധൈര്യപൂര്‍വം പറയാന്‍ കഴിയും.
എന്റെ ഗുരുനാഥനു പ്രണാമം.
പ്രിയപ്പെട്ടവര്‍, പ്രത്യേകിച്ച് കോവിഡിന് ശേഷം ഒരുപാട് പേര്‍ വിട പറഞ്ഞു
ഒന്ന് മാത്രം പറയട്ടേ, ആരോഗ്യം കാത്തു കൊള്ളുക.
നമ്മളെ ആശ്രയിച്ചു കുറച്ചു പേരെങ്കിലും ഉണ്ടാവും. അവരെ അനാഥരാക്കാതിരിക്കുക.
Content Highlights- actor rony david raju condolences to director shafi