വയനാട്: പെരുന്തട്ടയിൽ വന്യജീവി ആക്രമണം. പശുക്കിടാവിനെ വന്യജീവി ആക്രമിച്ച് കൊന്നു. നേരത്തെ കടുവയെ കണ്ട മേഖലയിലാണ് സംഭവം. പെരുന്തട്ടയിലെയും പരിസരങ്ങളിലെയും വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. പെരുന്തട്ട സ്വദേശി സുബ്രഹ്മണ്യന്റെ രണ്ട് വയസ്സുള്ള പശുവിനെ നേരത്തെ കടുവ ആക്രമിച്ചു കൊന്നിരുന്നു.
ചുഴലി കോസ്മോ പൊളിറ്റൻ ക്ലബ്ബിന് സമീപത്തായി കോഫി ബോർഡ് പാട്ടത്തിനെടുത്ത കാപ്പിത്തോട്ടത്തിലായിരുന്നു ആക്രമണമുണ്ടായത്. കഴിഞ്ഞ 29-ന് ഒരുവയസ്സുള്ള പശുവിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു. തുടർന്ന് പൂളക്കുന്ന് മേഖലയിൽ കൂട് സ്ഥാപിച്ചെങ്കിലും കടുവ കൂട്ടിൽ വീണില്ല.
ഇതിനിടയിലാണ് ചുഴലിയിലും കടുവയുടെ ആക്രമണമുണ്ടായത്. തുടർന്ന് പൂളക്കുന്നിലെ കൂട് ചുഴലിയിലേക്ക് മാറ്റി സ്ഥാപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മറ്റൊരു കൂട് പൂളക്കുന്നിൽ സ്ഥാപിച്ചിരുന്നു.
Content Highlights: cow attacked at perumthatta