
കൊച്ചി: യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിക്കുന്ന ചടങ്ങ് മാര്‍ച്ച് 25ന് നടക്കും. ലെബനനിലെ ബെയ്‌റൂട്ടിലെ പാത്രിയര്‍ക്കാ അരമനയിലാണ് ചടങ്ങ് നടക്കുക.
മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി 1960 നവംബര്‍ 10നാണ് ജോസഫ് മാര്‍ ഗ്രിഗോറിയസിന്റെ ജനനം. 1984 മാര്‍ച്ച് 25ന് വൈദികനായി. 1994 ജനുവരി 16ന് മെത്രാഭിക്ഷിതനായി. യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019ലാണ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റത്.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Dr Joseph Gregorios Metropolitan as the Jacobite Church , The coronation