' മാനന്തവാടിയിൽ ജനരോഷം', കൂകി വിളിച്ച് ജനം, വനംവകുപ്പ് മന്ത്രി രാധയുടെ വീട്ടിൽ

പ്രതിഷേധം രാഷ്ട്രീയപ്രേരിതം എന്ന മന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് നാട്ടുകാര്‍.

dot image

വയനാട്: പഞ്ചാരക്കൊല്ലിയിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് സന്ദർശനത്തിന് വരുന്ന വഴിയിലാണ് പ്രതിഷേധം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ പിലാകാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചു. പ്രതിഷേധം രാഷ്ട്രീയപ്രേരിതം എന്ന മന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് നാട്ടുകാര്‍ പറഞ്ഞു. മന്ത്രിയുടെ വാക്കുകളിൽ പ്രതിഷേധമെന്നും പ്രസ്താവനകൾ പിൻവലിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാമ്പിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സർവ്വകക്ഷിയോഗം ചേർന്നിരുന്നു. ഇതിനിടയിൽ പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടെന്ന് പറഞ്ഞെങ്കിലും വനംവകുപ്പ് മേഖലയിൽ തിരച്ചിൽ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നാലെ ഇന്ന് രാവിലെ പഞ്ചാരക്കൊല്ലിയില്‍ തറാട്ട് ഭാഗത്ത് പരിശോധനയ്ക്ക് ഇറങ്ങിയ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണമുണ്ടാവുകയായിരുന്നു. ഇതിൽ പരിശോധനയ്ക്ക് ഇറങ്ങിയ ആര്‍ആര്‍ടി അംഗത്തിന് പരിക്കേറ്റു. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

content highlight- Minister A K Saseendran at radha's house


dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us