തിരുവനന്തപുരം: കെപിസിസി നേതൃമാറ്റത്തില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. പുനഃസംഘടന അനിവാര്യമാണെന്നും ഭാഗിക പുനഃസംഘടന ഗുണകരമല്ലെന്നുമാണ് വിലയിരുത്തല്‍. ഇനിയും പുനഃസംഘടന വൈകിയാല്‍ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ നേതാക്കള്‍ക്കിടയിലെ അഭിപ്രായ അനൈക്യം പരിഹരിക്കാനുള്ള ശ്രമവും ഹൈക്കമാന്‍ഡ് ഊര്‍ജ്ജിതമാക്കും. നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യത്തില്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ കടുത്ത അമര്‍ഷത്തിലാണ്.
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതില്‍ ആശയക്കുഴപ്പം നിലവിലുണ്ട്. അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സുധാകരനെ മാറ്റുമ്പോള്‍ വി ഡി സതീശനെയും മാറ്റണമെന്ന നിലപാടിലാണ് ഇക്കൂട്ടര്‍.
Content Highlights: Reorganization is essential in KPCC High Command