നാലിടത്ത് വനിതാ ജില്ലാ പ്രസിഡന്റുമാര്‍; തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലയില്‍ നിന്നും ക്രൈസ്തവ പ്രാതിനിധ്യം

തൃശ്ശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാര്‍

dot image

തൃശ്ശൂര്‍: നാലിടത്ത് വനിതാ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചത്. കാസര്‍കോട് എംഎല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്‌മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യം എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

തൃശ്ശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാര്‍. ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റായി വി സി വര്‍ഗീസിനെയും തൃശൂര്‍ സിറ്റി പ്രസിഡന്റായി ജസ്റ്റിന്‍ ജേക്കബിനെയും തിരഞ്ഞെടുത്തു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാലാണ്. പ്രതിസന്ധികള്‍ക്കിടെ പാലക്കാട് ഈസ്റ്റില്‍ പ്രശാന്ത് ശിവനെ തന്നെയാണ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. അശ്വിനിയും ലിജിന്‍ ലാലും പ്രശാന്ത് ശിവനും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. മിനുറ്റ്സ് ബുക്കില്‍ ഒപ്പിട്ടുകൊണ്ടാണ് സ്ഥാനം ഏറ്റെടുത്തത്.

വിമത നേതാക്കള്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കല്‍ പരിപാടിക്കെത്തിയില്ല. എന്നാല്‍ എല്ലാവരും സംതൃപ്തരാണെന്ന് മുതിര്‍ന്ന നേതാവ് കെ എസ് രാധാകൃഷ്ണന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും ഒരേ ലെവലില്‍ സംതൃപ്തിയില്ലായെന്നത് സത്യമാണ്. ബിജെപി ഒരു തീരുമാനം എടുത്താല്‍ എല്ലാവരും അതിനൊപ്പം നില്‍ക്കും. ചെറിയ വിഷയം ഉണ്ടാകുമെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

Content Hoghlights: bjp announce four womens as district presidents

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us