കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നാണ് തീരുമാനം ഉണ്ടായത്. 2018ലാണ് സി എം മോഹനൻ ആദ്യം ജില്ലാ സെക്രട്ടറി ആയത്.
1994 മുതൽ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു മോഹനൻ. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പാർട്ടിയുടെ മേൽത്തട്ടിലേക്കെത്തിയത്. 2000 മുതൽ 2005 വരെ സിപിഐഎം കോലഞ്ചേരി ഏരിയാ സെക്രട്ടറിയായി.ജിസിഡിഎ ചെയർമാൻ, ദേശാഭിമാനി കൊച്ചി യുണിറ്റ് മാനേജർ എന്ന നിലയിലും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം, കനിവ് പാലിയേറ്റിവ് കെയർ ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകളുണ്ട്.
എറണാകുളം ജില്ലാ സമ്മേനളനത്തിന് ഇന്നാണ് സമാപനമാകുക. പൊതുസമ്മേളനം വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. നേരത്തെ ജില്ലയിലെ പാർട്ടിയെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചിരുന്നു. എറണാകുളം ജില്ലയിൽ സിപിഐഎം ജീർണതയുടെ പിടിയിലാണെന്നും ചില നേതാക്കൾ സമ്പത്തിനും വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെ പോകുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചിരുന്നു.
Content Highlights: C N Mohanan to continue as Ernakulam CPIM district secretary