യുവാക്കള്‍ നേതൃപദവിയിലേക്ക്; മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി പദവി

സംസ്ഥാന ഭാരവാഹികളായിരുന്നവർക്കാണ് പാര്‍ട്ടിയില്‍ ചുമതല നല്‍കിയിരിക്കുന്നത്

dot image

തിരുവനന്തപുരം: യുവാക്കളെ നേതൃപദവിയിലേക്ക് പരിഗണിച്ച് കെപിസിസി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി പദവി നൽകി. സംസ്ഥാന ഭാരവാഹികളായിരുന്നവർക്കാണ് പാര്‍ട്ടിയില്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ സംസ്ഥാന ഭാരവാഹികളായിരുന്നവരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളാക്കിയാണ് നിയമിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായിരുന്ന സൗജിദ് മൗവ്വല്‍, പി പി നൗഷീര്‍, ഷിജു വെളിയത്ത്, റോബിന്‍ പരുമല എന്നിവരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, സി വി ജിതേഷ്, ഫൈസല്‍ ചാലില്‍, ദില്‍ജിത്, സിജു പാവറട്ടി, അജോ മോന്‍, അനിതകുമാരി എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു.

അതേസമയം, ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായിരുന്ന കെ എസ് ശബരിനാഥന്‍, റിജില്‍ മാക്കുറ്റി, എന്‍ എസ് നുസൂര്‍, റിയാസ് മുക്കോളി, ബാലു എന്നിവരേയും കെപിസിസിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. പുതിയ കമ്മിറ്റി വരുമ്പോള്‍ ഇവരെ ഉള്‍പ്പെടുത്താനാണ് തീരുമാനം.

Content Highlights- congress consider youths to district committee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us