കണ്ണൂര്‍: പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി അദ്ധ്യക്ഷനും പ്രമുഖ പരിസ്ഥിതി ശാസ്ത്രകാരനുമായ പ്രൊഫ. മാധവ് ഗാഡ്ഗിലിനെ അധിക്ഷേപിച്ച് സിഎംപി നേതാവ് സി പി ജോണ്‍. ഗാഡ്ഗിലിനെ വിഡ്ഢി എന്നാണ് ആക്ഷേപിച്ചത്. യുഡിഎഫിന്റെ മലയോര സമരയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിലിനെ പോലെ ഇത്രയും വലിയ ഫൂള്‍ ഇല്ല. തൃശ്ശൂരില്‍ കാടുണ്ട് എന്നതുകൊണ്ട് ബി ക്ലാസ്സില്‍ ഉള്‍പ്പെടുത്തി. ഗാഡ്ഗില്‍ ഒരു സ്‌പെഷ്യലിസ്റ്റ് പോലുമല്ല. മാത്തമാറ്റിക്‌സ് സ്‌പെഷ്യലിസ്റ്റ് മാത്രമാണെന്നും സി പി ജോണ്‍ പറഞ്ഞു.