പത്തനംതിട്ട: സിപിഐഎം ഏരിയാ കമ്മിറ്റിയംഗത്തെ പൊലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കോന്നി ഏരിയാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെ മര്‍ദ്ദിച്ചതായാണ് പരാതി.
പരാതിയെത്തുടര്‍ന്ന് പൊലീസ് ഡ്രൈവര്‍ രഘുവിനെ സസ്‌പെന്റ് ചെയ്തു. രാജേഷ് കുമാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
ഒരു പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ഡ്രൈവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജേഷ് കുമാര്‍ പരാതിയില്‍ പറയുന്നു.
Content Highlight: CPIM area committee member beaten up by police driver