ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്റര്‍ തുളസി ഭാസ്‌കരന്‍ അന്തരിച്ചു

നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

dot image

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായി തുളസി ഭാസ്‌കരന്‍ അന്തരിച്ചു. 1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിട്ടാണ് തുളസി ഭാസ്‌കരന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.

1989 മുതല്‍ തിരവനന്തപുരത്ത് 'സ്ത്രീ' പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടര്‍ന്ന് തിരുവനന്തപുരം ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. 2008 സെപ്റ്റംബറിലായിരുന്നു വിരമിച്ചത്. ശേഷം സമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി. 'ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍', 'സ്‌നേഹിച്ച് മതിയാവാതെ', എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിചച്ചു. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Content Highlights: Deshabhimani first lady News editor Thulasi Bhaskar passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us