'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം'; വിമതര്‍ക്കുള്ള പ്രശാന്ത് ശിവന്റെ മറുപടിയോ?

സമരത്തില്‍ പങ്കെടുക്കുന്ന തന്റെ ഫോട്ടോ പ്രശാന്ത് ശിവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു

dot image

പാലക്കാട്: ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി തുടരവെ ഫേസ്ബുക്ക് പോസ്റ്റുമായി നിയുക്ത പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ക്യാപ്ഷനോടെ സമരത്തില്‍ പങ്കെടുക്കുന്ന തന്റെ ഫോട്ടോ പ്രശാന്ത് ശിവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. വിമതര്‍ക്കുള്ള മറുപടിയാണ് പ്രശാന്ത് പങ്കുവെച്ചതെന്ന് പോസ്റ്റിന് താഴെ നിരവധി കമന്റുകളുണ്ട്.

ജില്ലാ ബിജെപിഅധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ന് മറുപടി പറയുമെന്ന് പ്രശാന്ത് ശിവന്‍ നേരത്തേ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ഇന്ന് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നും തുടര്‍ന്ന് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.

ബിജെപി തനിക്ക് തന്നത് വലിയ അവസരമാണെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. പാര്‍ട്ടി ഓരോ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുമ്പോഴും പ്രതീക്ഷ വെച്ചുകൊണ്ടാണ് ചെയ്യുക. പാര്‍ട്ടി യുവാക്കളില്‍ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ സൂചനയാണ് തന്റെ സ്ഥാനാര്‍ഥിത്വം. രാജ്യമൊട്ടാകെ ഇത്തരത്തില്‍ പുതിയ ആളുകള്‍ക്ക് പാര്‍ട്ടി ചുമതലകള്‍ നല്‍കുന്നുണ്ട് എന്നും അവസരങ്ങളുടെ കലവറയാണ് ബിജെപി എന്നും പ്രശാന്ത് പറഞ്ഞു. പാലക്കാടുകാര്‍ക്ക് തന്നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എവിടെനിന്ന് വന്നു എന്നതിന് യാതൊരു പ്രസക്തിയുമില്ല എന്നും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കികൊടുക്കേണ്ട കാര്യമില്ല എന്നും കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി പ്രശാന്ത് ശിവന്‍ പറഞ്ഞു.

അതേസമയം ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടു. പ്രശാന്ത് ശിവനെ ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങളില്‍ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തേക്കും. ശേഷം കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ ആശങ്ക ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് വിവരം.

പാര്‍ട്ടിയില്‍ ഇടഞ്ഞുനിന്നതുകൊണ്ട് കാര്യമില്ലല്ലോയെന്നും തന്നെ പരാതിയൊന്നും അറിയിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ പ്രസിഡന്റ് റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു. ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും അടക്കം 11 കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിലാണ് ആര്‍എസ്എസ് ഇടപെടല്‍ നടന്നത്.

Content Highlight: facebook post of palakkad bjp leader Prasanth Sivan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us