കണ്ണൂര്‍: സോഷ്യൽ മീഡിയ നേതാക്കളെ വിമർശിച്ച് ബിജെപി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭൻ. പാർട്ടി സമൂഹ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങൾക്കിടയിൽ വേണമെന്നാണ് വിമര്‍ശനം. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു സി കെ പത്മനാഭൻ്റെ പ്രസംഗം.
പാർട്ടി സമൂഹ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങൾക്കിടയിൽ വേണം. ഹൈടെക്ക് പാർട്ടി മാത്രമല്ല ബൈഠക്കിൻ്റെ കൂടി പാർട്ടിയാണെന്ന് മനസ്സിലാക്കണം. ബൈഠക് മണ്ണിലാണ്, ഹൈടെക്ക് ആകാശത്താണ്. ആകാശ സഞ്ചാരികളായവർ ഭാവിയിൽ പാർട്ടിക്ക് ഗുണം ചെയ്യില്ല.
മനുഷ്യരുടെ കൂടെ നിന്നാണ് സംഘടന വളർന്നത് എന്ന് ഹൈടെക്ക് നേക്കാക്കൾ മനസ്സിലാക്കണമെന്നും സി കെ.പത്മനാഭൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചത്. കാസര്‍കോട് എംഎല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്‌മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യം എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
തൃശ്ശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാര്‍. ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റായി വി സി വര്‍ഗീസിനെയും തൃശൂര്‍ സിറ്റി പ്രസിഡന്റായി ജസ്റ്റിന്‍ ജേക്കബിനെയും തിരഞ്ഞെടുത്തു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാലാണ്. പ്രതിസന്ധികള്‍ക്കിടെ പാലക്കാട് ഈസ്റ്റില്‍ പ്രശാന്ത് ശിവനെ തന്നെയാണ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. അശ്വിനിയും ലിജിന്‍ ലാലും പ്രശാന്ത് ശിവനും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. മിനുറ്റ്സ് ബുക്കില്‍ ഒപ്പിട്ടുകൊണ്ടാണ് സ്ഥാനം ഏറ്റെടുത്തത്.
Content Highlights: It is not enough for the party to be on social media, it must be among the people; CK Padmanabhan