നരഭോജി കടുവയുടെ വയറ്റിൽ രാധയുടെ ശരീര ഭാഗങ്ങൾ, മരണകാരണം കഴുത്തിലെ വലിയ മുറിവുകൾ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ചത്തത് നാലു വയസിനും ഏഴു വയസിനും ഇടയിൽ പ്രായമുള്ള പെൺകടുവ

dot image

വയനാട്: പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. രാധയുടെ വസ്ത്ര ഭാഗങ്ങളും കമ്മലും മുടിയും ലഭിച്ചത്. കഴുത്തിലെ നാല് വലിയ മുറിവുകളാണ് മരണകാരണം. ചത്തത് നാലു വയസിനും ഏഴു വയസിനും ഇടയിൽ പ്രായമുള്ള പെൺകടുവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നാല് വെറ്റിനറി ഡോക്ടേഴ്സിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

കടുവ ചത്തത് ജഡം കണ്ടെത്തുന്നതിന്റെ രണ്ട് മണിക്കൂർ മുൻപാണെന്നും റിപ്പോർട്ടിൽ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതിനിടയിൽ കടുവ കാടിനുള്ളിലേക്ക് കയറി. ഈ സമയം മറ്റൊരു കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. പുലർച്ചെ നാല് മാണിക്ക് ശേഷമാണ് കടുവ ചത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വയനാട് പിലാക്കാവിലാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവയെ വെടിവെച്ച് കൊല്ലാനുളള ഉത്തരവ് കിട്ടിയ ശേഷം വനത്തിൽ പത്തം​ഗ സംഘം തിരച്ചിൽ ആരംഭിച്ചിരുന്നു. കാല്‍പാദം പിന്തുടർന്ന ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കടുവയെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുകയായിരുന്നു.

Content Highlights: Tiger Captured from Wayanad Post Mortem Report Out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us