ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്കിൽ കയറി 'പണി' കിട്ടി; ആലപ്പുഴ സ്വ​ദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ

അക്കൗണ്ട് വഴി ട്രേഡ് ചെയ്യാമെന്നും തട്ടിപ്പ് സംഘം അറിയിച്ചിരുന്നു

dot image

ആലപ്പുഴ: ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസാണ് തട്ടിപ്പിനിരയായത്. ഇയാളുടെ കൈയിൽ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. 2024 നവംബർ 24ലാണ് അലക്സാണ്ടർ ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗിന്റെ പരസ്യം കാണുന്നത്. ലിങ്ക് വഴി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയായിരുന്നു. തുടർന്ന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു.

കൂടുതൽ പണം നൽകിയാൽ 300 ശതമാനം വരെ ലാഭം നൽകാമെന്നാണ് തട്ടിപ്പുകാർ അലക്സാണ്ടറിന് വാ​ഗ്ദാനം നൽകിയത്. അക്കൗണ്ട് വഴി ട്രേഡ് ചെയ്യാമെന്നും തട്ടിപ്പ് സംഘം അറിയിച്ചിരുന്നു. ഇതേ തുടർന്ന് 17000 രൂപ അലക്സാണ്ടർ നൽകുകയായിരുന്നു. ഡിസംബർ 23 നാണ് ഈ തുക നിക്ഷേപിക്കുന്നത്. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളിൽ ആയി 6,19,803 രൂപയോളം ഇയാൾ നിക്ഷേപിച്ചു.

അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കവെ ഇൻകം ടാക്സ് അടയ്ക്കാനായി മെസേജ് വരികയായിരുന്നു. ഇത് തട്ടിപ്പ് ആണെന്ന് സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ ഹെൽപ് ലൈനിൽ വിളിച്ച് അന്വേഷിച്ചു. അവിടെ നിന്ന് വിവരം തെറ്റാണെന്ന് മനസിലായതും ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അക്കൗണ്ട് നമ്പറുകൾ മാത്രമാണ് അലക്സാണ്ടറിന്റെ കൈവശമുളളത്. കമ്പനിയെ പറ്റിയോ പണമിടപാട് നടത്തിയ മറ്റു വ്യക്തികളെയോ അറിയില്ലെന്ന് അലക്സാണ്ടർ പൊലീസിനോട് പറഞ്ഞു.

Content Highlights: Alappuzha native lost lakhs by clicking on a link he saw on Instagram

dot image
To advertise here,contact us
dot image