
തിരുവനന്തപുരം: എന്‍സിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോയും ഒരു വിഭാഗം നേതാക്കളും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ പ്രസിഡന്റും പി സി ചാക്കോയും തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്.
പിഎസ്‌സി അംഗത്തിന്റെ നിയമനത്തില്‍ പി സി ചാക്കോ കോഴ വാങ്ങിയെന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആരോപിച്ചു. ഈ ആരോപണത്തെ തുടര്‍ന്നാണ് കയ്യേറ്റമുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത ഒരു പ്രവര്‍ത്തകന്‍ പി സി ചാക്കോയെ പിടിച്ചുതള്ളി. സംഘര്‍ഷാവസ്ഥക്ക് പിന്നാലെ യോഗം പിരിച്ചുവിട്ടു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
Content Highlights: Clash in NCP meeting